SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ആരോപണം...പ്രത്യാരോപണം.. വിവാദങ്ങൾ താണ്ടി പ്രചാരണ 'ചെറുദൂരം'

party

തൃശൂർ: പ്രഖ്യാപനമെത്തിയത് മാർച്ച് 15ന്, ഇന്ന് വോട്ടെടുപ്പ്..! പ്രചാരണത്തിന് കിട്ടിയത് 25 ദിവസം. അധികസമയമില്ലെന്ന് പരിഭവപ്പെട്ടെങ്കിലും പിറന്നത് വൻ ട്വിസ്റ്റുകൾ. ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം വ്യക്തിഹത്യയിലേക്കും കേസുകളിലേക്കും നയിച്ച സംഭവങ്ങൾ. സീറ്റ് നിഷേധിക്കപ്പെട്ടതോടെ സി.പി.ഐയുമായി അകന്ന നാട്ടിക എം.എൽ.എ സി.സി.മുകുന്ദനായിരുന്നു ആദ്യം വാർത്തയിൽ ഇടംനേടിയത്. കോൺഗ്രസുമായി ചർച്ചകൾ നടത്തിയെങ്കിലും മുകുന്ദൻ പിന്നീട് നാട്ടികയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി.

കിറ്റ് വിവാദം

വാടാനപ്പിള്ളിയിൽ ബി.ജെ.പി ഭക്ഷ്യക്കിറ്റ് ഒരുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ്, എൽ.ഡി.എഫ് പ്രതിഷേധം. സംഭവം സംഘർഷാവസ്ഥയിലെത്തി. ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന ഗോഡൗണിന് മുൻപിലായിരുന്നു സംഭവം. ഈ സമയം വീടിനുള്ളിൽ ബി.ജെ.പി നേതാക്കളായ ദേവനും ഭഗീഷ് പൂരാടനുമുണ്ടായിരുന്നു. ഗോഡൗൺ ഉടമ ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഒളരിയിലും ഇന്നലെ കേച്ചേരിയിലും ബി.ജെ.പിക്കെതിരെ കിറ്റ് വിവാദം ഉയർന്നിരുന്നു.


വിവാദനായകനായി ഗോപാലകൃഷ്ണൻ

ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദു എം.എൽ.എ വേണമെന്ന തരത്തിലുള്ള എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണന്റെ പരാമർശം വിവാദത്തിലായി. പിന്നാലെ അരനൂറ്റാണ്ടുകാലത്തെ ഗുരുവായൂർ എം.എൽ.എമാരുടെ പേരും ബോർഡായി സ്ഥാപിച്ചു. എൽ.ഡി.എഫും യു.ഡി.എഫും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. പരാമർശത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം.


കേസുകൾ പത്തോളം

1. ബി.ജെ.പിയുമായി ഡീലുണ്ടെന്ന് ആരോപിച്ചതിന് മുൻ കോൺഗ്രസ് നേതാവ് വി.എ.ഫിറോസിനെതിരെ മണലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ 8 കോടിയുടെ മാനനഷ്ടക്കേസ്.
2. തിരിച്ച് ഫിറോസിന്റെ മാനനഷ്ടക്കേസ് പ്രതാപനെതിരെ.
3. അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ചതിന് പ്രതാപന്റെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ.
4. എൻ.ഡി.എ സ്ഥാനാർത്ഥി സി.സി.മുകുന്ദൻ വ്യക്ത്യാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ഗീത ഗോപിയുടെ വക്കീൽ നോട്ടീസ്.
5. സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയെന്ന് കാട്ടി ഡി.ടി.പി.സി സ്നേഹതീരം മാനേജർക്കെതിരെ എൽ.ഡി.എഫ് പരാതി. തിരിച്ച് ഭീഷണിക്കെതിരെ പരാതി നൽകുമെന്ന് മുകുന്ദന്റെ പ്രസ്താവന.
6. ഒല്ലൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജി കോടങ്കണ്ടത്ത് സ്വത്തുവിവരം മറച്ചുവച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി എൽ.ഡി.എഫ്.
7. വികസന നായകൻ ചമഞ്ഞ് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫിന്റെ പരാതി.
8. കയ്പമംഗലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജപ്രചാരണം നടത്തിയതിനെതിരെ എൽ.ഡി.എഫിന്റെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, VIVADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL