SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

കൊടുങ്ങല്ലൂരിൽ നിൽപ്പ് സമരം

samaram

കൊടുങ്ങല്ലൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അദ്ധ്യാപകരുടെ ജാതി പീഡനങ്ങളാൽ മരിച്ച നിതിൻ രാജിന്റെ മരണം അത്മഹത്യയല്ലെന്നും ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി ശ്രീനാരായണ ദർശന വേദിയുടെയും ദലിത് സമുദായ മുന്നണിയുടെയും നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന സമരം മണികണ്ഠൻ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. പി.ജി.സുഗുണപ്രസാദ്, എൻ.ബി.അജിതൻ, വി.ഐ.ശിവരാമൻ, അജയൻ എസ്.എൻ പുരം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL