
തൃശൂർ: പാഠഭേദം പ്രസിദ്ധീകരിച്ച ഡോ. എം.ജി.എസ് നാരായാണന്റെ 'ജനഗണമന' പ്രകാശനം ചെയ്തു. കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രൊഫ. എൻ.ജെ.ഫ്രാൻസിസ്, പ്രൊഫ. എൻ.എൻ.ഗോകുൽദാസിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. പ്രൊഫ. ചന്ദ്രമണി, സിവിക് ചന്ദ്രൻ, ടോമി മാത്യു, പ്രൊഫ. വി.ജി.തമ്പി, ശ്രീധരൻ തേറമ്പിൽ, ഡേവിസ് കണ്ണനായ്ക്കൽ, ഐ.ഗോപിനാഥ്, പൂനം റഹിം, വിനയ് ലാൽ, വടക്കേടത്ത് പത്മനാഭൻ, ജോണി പനംകുളം തുടങ്ങിയവർ പങ്കെടുത്തു. വിജയരാഘവൻ ചേലിയയും ഡോ. പി.രൺജിത്തും ചേർന്നാണ് പുസ്തകം എഡിറ്റ് ചെയ്തിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |