SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

പഴകിയ ഭക്ഷണം പിടികൂടി

food

തൃശൂർ: പൂരത്തോട് അനുബന്ധിച്ച് ഇന്നലെ കോർപറേഷൻ പരിധിയിലെ 47 സ്ഥാപനങ്ങളിൽ പ്രത്യേകസംഘം നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതും ലൈസൻസ് നിബന്ധനകൾ ലംഘിച്ചതുമായ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ശുചിത്വ നിലവാരത്തിൽ വീഴ്ച വരുത്തിയ പത്തോളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഹെൽത്ത് ചെയർമാനും അറിയിച്ചു. ഗുരുതര വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL