
ചെറുതുരുത്തി: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് സംഘടിപ്പിക്കുന്ന 'സംവർദ്ധന 2026' അഡ്മിനിസ്‌ട്രേറ്റീവ് പരിശീലന പരിപാടിക്ക് ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ തുടക്കമായി. ആയുഷ് മന്ത്രാലയ ഉപദേഷ്ടാവ് ഡോ. എ.രഘു ഉദ്ഘാടനം ചെയ്തു. ഡോ. എൻ.ശ്രീകാന്ത്, ഡോ. ദീപക് കൊച്ചാർ, ഡോ. എസ്.എൻ.മൂർത്തി എന്നിവർ സന്നിഹിതരായി.
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുക, സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുക, സാമ്പത്തിക മാനേജ്‌മെന്റ് എന്നിവയിൽ കഴിവ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |