SignIn
Kerala Kaumudi Online
Thursday, 25 June 2026 10.04 AM IST

കൗൺസിലിംഗ് ആരംഭിച്ചു

depres

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലെ സ്‌ഫോടനം നേരിട്ടുകണ്ട ഭയത്തിലാണ് തദ്ദേശവാസികൾ. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ ജില്ലാ മിഷനിലെ കൗൺസിലർമാർ കൗൺസിലിംഗ് ആരംഭിച്ചു. ആദ്യ ദിനമായ ഇന്നലെ കുണ്ടുപറമ്പ് നിവാസികൾക്ക് വീടുകളിലെത്തി കൗൺസിലിംഗ് നൽകി. ആംബുലൻസുകൾ തുടർച്ചയായി എത്തുന്നതും ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ വാരികൂട്ടുന്നതുമൊക്കെ കണ്ട് നിന്നവരിൽ പലർക്കും സംസാരിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. കൗൺസിലിംഗിനായി ദേവീവിലാസം എൽ.പി സ്‌കൂളിൽ സെന്റർ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ കൗൺസിലർമാരെ എത്തിക്കുന്നതിനും തീരുമാനമായതായി നഗരസഭ ചെയർപേഴ്‌സൺ മിനി അരവിന്ദൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, COUNCILING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL