SignIn
Kerala Kaumudi Online
Thursday, 25 June 2026 10.05 AM IST

ചിത്രപ്രദർശനം തുടങ്ങി

babu-

തൃശൂർ: ചിത്രകാരനും ശിൽപ്പിയും ഫോട്ടോഗ്രഫറും അദ്ധ്യാപകനുമായ ആർ.കെ.ചന്ദ്രബാബുവിന്റെ അമ്പതോളം അക്രിലിക് ചിത്രങ്ങളുടെ പ്രദർശനം തൃശൂർ ലളിതകലാ അക്കാഡമിയിൽ തുടങ്ങി. പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകൾ എന്ന നാമകരണത്തിലുള്ള അക്രിലിക് ചിത്രങ്ങളാണ് പ്രദർശനത്തിൽ. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് ഉദ്ഘാടനംചെയ്തു. ചലച്ചിത്ര നിരൂപകൻ ഐ.ഷൺമുഖദാസ് അദ്ധ്യക്ഷനായി. ചിത്രകാരൻമാരായ കെ.എൻ.ദാമോദരൻ, ഗോപു പട്ടിത്തറ, എൻ.ബി.ലതാദേവി, എഴുത്തുകാരി ലിസ ഷാജി എന്നിവർ സംസാരിച്ചു. കൊച്ചി സ്വദേശിയായ ചന്ദ്രബാബു തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ അദ്ധ്യാപകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL