SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവർക്ക് തിരുവമ്പാടിയുടെ ധനസഹായം രണ്ട് മുതൽ അഞ്ചുലക്ഷം വരെ

mun

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലെ ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം തിരുവമ്പാടി ദേവസ്വം പ്രഖ്യാപിച്ചു. മരിച്ച ദേവസ്വം പ്രവർത്തകർക്കും വെടിക്കെട്ട് കരാറുകാരൻ സതീഷിനും അഞ്ച് ലക്ഷവും തൊഴിലാളികൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അവരുടെ പരിക്കിന്റെ തോതനുസരിച്ചും നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് അനുസരിച്ചുമുള്ള ധനസഹായമാണ് നൽകുക.

മുണ്ടത്തിക്കോട്ടെ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ തിരുവമ്പാടി ദേവസ്വം തൃശൂർ പൗരാവലിയുമായി ചേർന്ന് സംഘടിപ്പിച്ച അനുശോചന യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം.രവി, സെക്രട്ടറി കെ.ഗിരീഷ് കുമാർ, സി.വിജയൻ, പ്രശാന്ത് മറുവഞ്ചേരി, അശോകൻ, വൈദ്യനാഥൻ, രേഷ്മ മേനോൻ, പൂർണിമ സുരേഷ്, രഘുനാഥ് സി.മേനോൻ, പത്മിനി ഷാജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL