
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാഡമിയുടെ 18ാം വാർഷികാഘോഷമായ 'അരങ്ങ് 2026' ആശാ ബോസ്ലേ വേദിയിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് അദ്ധ്യക്ഷയായി. വിവിധ പുരസ്‌കാര ജേതാക്കളെ മന്ത്രി ആദരിച്ചു. കലോത്സവ മത്സര വിജയികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അനുമോദിച്ചു. നൃത്തവേദിയിൽ അരങ്ങേറ്റം കുറിക്കുന്ന 35 പേർക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് സ്മൃതി
ഫലകങ്ങൾ സമ്മാനിച്ചു. കാവ്യ രഞ്ജിത്ത്, മിനി പോളി, രമേഷ് കരിന്തലക്കൂട്ടം, പി.കെ.കിട്ടൻ, എൻ.പി.ഷിന്റോ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |