SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

മ്യൂസിക് ആൽബം റിലീസ് ചെയ്തു

album

അന്തിക്കാട്: പീതാംബരൻ രാരമ്പത്തിന്റെ 18ാമത് മ്യൂസിക് ആൽബം കൽക്കണ്ടം യു ട്യൂബിൽ റിലീസ് ചെയ്തു. കാഞ്ഞാണി സിംല മാളിൽ നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ഓട്ടൻതുള്ളൽ ആചാര്യനുമായ മണലൂർ ഗോപിനാഥ് പ്രകാശനം നിർവഹിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ധ്രുവ മ്യൂസിക്കിന്റെ ബാനറിൽ പീതാംബരൻ രാരമ്പത്ത് രചിച്ച് കെ.ജെ.ശ്രീരാജ് ഈണം പകർന്ന് അമൃത ഫെയിം ഗായകൻ ഗോവിന്ദ് വേലായുധൻ ആലപിച്ച ആൽബം ചിറമനേങ്ങാട് സ്വദേശിയും ചലച്ചിത്ര ഷോർട്ട് ഫിലിം സംവിധായകനുമായ ജസ്റ്റിൻ ജോർജാണ് സംവിധാനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL