SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

ചങ്കിടിപ്പിൽ മുന്നണികൾ : മണിക്കൂറുകളുടെ വോട്ട് "മിടിപ്പ്"

ele

തൃശൂർ : രാവിലെ മുതൽ ചങ്കിടിപ്പിന്റെ മണിക്കൂറുകൾ. എക്‌സിറ്റ് പോളിൽ വിശ്വാസമർപ്പിച്ച് വലതുപക്ഷം മുന്നോട്ടുപോകുമ്പോൾ, ഇടത് ഭരണത്തുടർച്ചയിൽ തന്നെ ഊന്നിയാണ് മുന്നോട്ടുപോകുന്നത്. 2016ലെയും 2021ലെയും ഇടതുമേധാവിത്വം ഉണ്ടാകില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ രണ്ടോ മൂന്നോ സീറ്റിന്റെ കുറവേ ഉണ്ടാവുകയുള്ളൂവെന്ന വിലയിരുത്തലുണ്ട്. തൃശൂർ, മണലൂർ, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ്. ഈ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നു. സിറ്റിംഗ് സീറ്റായ ചാലക്കുടി നിലനിർത്താനാകുമെന്നും യു.ഡി.എഫ് കരുതുന്നു. ചില മണ്ഡലങ്ങളിൽ അട്ടിമറി വിജയം കാണുന്നു. എന്നാൽ എൽ.ഡി.എഫ് ആകട്ടെ കഴിഞ്ഞതവണ 13 സീറ്റാണ് ലഭിച്ചതെങ്കിൽ പരമാവധി രണ്ട് സീറ്റിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. എക്‌സിറ്റ്‌പോളിൽ ഭൂരിഭാഗത്തിലും എൽ.ഡി.എഫിന് തൃശൂരിൽ കാര്യമായ നഷ്ടം പ്രവചിക്കുന്നില്ല. എൻ.ഡി.എയും പ്രതീക്ഷയിലാണ്. തൃശൂർ, നാട്ടിക മണ്ഡലങ്ങളിൽ അവർ അട്ടിമറി വിജയം കാണുന്നു.

സി.പി.ഐയുടെ ലിറ്റ്മസ് ടെസ്റ്റ്

സി.പി.ഐ സ്ഥാനാർത്ഥി രാജൻ ജെ.പല്ലൻ ഒല്ലൂരിലും ആലങ്കോട് ലീലാകൃഷ്ണൻ തൃശൂരിലും ഒരുമിച്ച് വിജയമുറപ്പിച്ചാൽ സംസ്ഥാന ഭരണം ഇടതിന് ലഭിക്കും. രണ്ടിടത്തും കടുപ്പമേറിയ മത്സരമാണ് നടക്കുന്നത്. ഒല്ലൂരുകാർ പണ്ടേ ഭരണക്കാർക്ക് വോട്ട് ചെയ്യുന്ന മണ്ഡലമാണ്. തൃശൂരിൽ പക്ഷേ ത്രികോണപ്പോരാണ്. ബി.ജെ.പിക്കും കോൺഗ്രസിനും ശക്തരായ സ്ഥാനാർത്ഥികളാണ്. ഇടതിന് ജയം ഉറപ്പിക്കണമെങ്കിൽ ഒരു ഭരണാനുകൂല ട്രെൻഡ് തുണക്കേണ്ടിയും വരും


എൽ.ഡി.എഫ് വിജയിച്ചവ, ഭൂരിപക്ഷം

വടക്കാഞ്ചേരി
സേവ്യർ ചിറ്റിലപ്പിള്ളി
15,168

ഗുരുവായൂർ
എൻ.കെ.അക്ബർ
18,268

നാട്ടിക

സി.സി.മുകുന്ദൻ
28,431

കയ്പമംഗലം:

ഇ.ടി.ടൈസൺ
22698

ഇരിങ്ങാലക്കുട

ഡോ.ബിന്ദു
5949

പുതുക്കാട്

കെ.കെ.രാമചന്ദ്രൻ
27,353

തൃശൂർ

പി.ബാലചന്ദ്രൻ 946

കുന്നംകുളം

എ.സി.മൊയ്തീൻ
26,631

കൊടുങ്ങല്ലൂർ:

വി.ആർ.സുനിൽ കുമാർ
23,893

മണലൂർ
മുരളി പെരുനെല്ലി
29,876

ഒല്ലൂർ

അഡ്വ.കെ.രാജൻ
21,506

ചേലക്കര

ഉപതിരഞ്ഞെടുപ്പ് 2023

യു.ആർ.പ്രദീപ് 12,122

യു.ഡി.എഫ് വിജയിച്ച മണ്ഡലം

ചാലക്കുടി

സനീഷ് കുമാർ ജോസഫ്
1057

വോട്ടിംഗ് നില 2021

ആകെ പോൾ ചെയ്തത്
19,70,831

എൽ.ഡി. എഫ്
8,53,647 (43.30 %)
യു.ഡി.എഫ്
6,12,673 (31.08 % )
എൻ.ഡി.എ
3,74,400 (16.76 %)

തൃശൂർ 2016


ആകെപോൾ ചെയ്തത്
19,41,420
എൽ.ഡി.എഫ്
8,76,425 (45.14 % )
യു.ഡി.എഫ്
6,52,943 (33.63 % )
എൻ.ഡി.എ
3,74,184 (19.27%).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL