
തൃപ്രയാർ: വലപ്പാട് മുരിയാംതോട് ബീച്ചിൽ പുതുതായി ആരംഭിക്കുന്ന സി.പി.മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ എ.ചന്ദ്രശേഖർ നിർവഹിച്ചു. സി.പി ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹ് അദ്ധ്യക്ഷനായി. ആദ്യ ഡയാലിസിസ് കാർഡ് വിതരണം സയൻസ് ആൻഡ് ടെക്‌നോളജി ഒമാൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. പി.മുഹമ്മദ് അലി ഗൾഫാർ നിർവഹിച്ചു. കല്യാൺ സിൽക്‌സ് എം.ഡിയും ചെയർമാനുമായ ടി.എസ്.പട്ടാഭിരാമൻ, റവ. ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, പെരിങ്ങോട്ടുകര കാനാടി മഠാധിപതി വിഷ്ണുഭാരതീയ സ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |