
കൊടുങ്ങല്ലൂർ: അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം മേഖല വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി അവാർഡും പഠനോപകരണ വിതരണവും നടത്തി. പൊതുയോഗം സംസ്ഥാന സെക്രട്ടറി ജനാർദ്ദനൻ മണത്തല ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എസ്.എസ്.അജയൻ അദ്ധ്യക്ഷനായി. തളിക്കുളം കുമാരനാശാൻ എസ്.എസ്.എൽ.സി അവാർഡ് വിതരണവും എ..ആർ.സുബ്രഹ്മണ്യൻ പഠനോപകരണ വിതരണവും നടത്തി. ഭാരവാഹികളായി ശശി കൊടുങ്ങല്ലൂർ (രക്ഷാധികാരി), എസ്.എസ്.അജയൻ (പ്രസിഡന്റ്), ഷിബു തൃപ്പേക്കുളം (വൈസ് പ്രസിഡന്റ്), പ്രകാശൻ ചാലക്കുളം (സെക്രട്ടറി), പി.പി.മധു (ജോയിന്റ് സെക്രട്ടറി), സി.ജി.വേണുഗോപാൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
