
മാള: പെരിങ്ങൽകുത്ത് ഡാം കാര്യക്ഷമമായി മാനേജ് ചെയ്ത് വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് അന്നമനട, കുഴൂർ, ചാലക്കുടി, മേലൂർ, കാടുകുറ്റി മേഖലകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. അന്നമനട ഈസ്റ്റ്, ടൗൺ ലോക്കൽ കമ്മിറ്റികൾ കളക്ടർക്ക് നിവേദനം നൽകി. മഴക്കാലങ്ങളിൽ പുഴയോര-പാടശേഖര മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ വർഷം ഷട്ടർ നിയന്ത്രണ പരിധി 423ൽ നിന്ന് 419.5 മീറ്ററാക്കി കുറച്ചത് കെടുതി ഒഴിവാക്കാൻ സഹായിച്ചതായും ഇത്തവണ 418 മീറ്ററാക്കി കുറച്ചാൽ ആശ്വാസമാകുമെന്നും ആവശ്യപ്പെട്ടു. ടി.സി. സുബ്രൻ, പി.വി. വിനോദ്, സിന്ധു ജയൻ, അഡ്വ. എം.കെ. ഹക്ക് എന്നിവർ നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |