SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

പ്രത്യേക ഡ്രൈവിൽ ഓടിച്ചുവിട്ട ആനകളിൽ ഒന്ന് തിരിച്ചെത്തി

elephant
വെറ്റിലപ്പാറ ഏഴാറ്റുമുഖം റോഡിൽ എണ്ണപ്പന തോട്ടത്തിൽ തിരിച്ചെത്തിയ കാട്ടാന

അതിരപ്പിള്ളി: വനം വകുപ്പിന്റെ പ്രത്യേക ഡ്രൈവിലൂടെ തുമ്പൂർമുഴിയിൽ നിന്ന് ചൊവ്വാഴ്ച ഓടിച്ചുവിട്ട ആനകളിൽ ഒന്ന് തിരികെയെത്തി. പുഴയുടെ ഇടതുകരയിൽ പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് കൊമ്പൻ എത്തിയത്. ബുധനാഴ്ച രാത്രിയാണ് ആന തിരിച്ചെത്തിയതെന്ന് കരുതുന്നു. നാല് ആനകളെയാണ് തുമ്പൂർമുഴിയിൽ നിന്ന് തുരത്തിയത്. ബുധനാഴ്ച പുലർച്ചെ വലതുകരയിലെ വെറ്റിലപ്പാറ 15ൽ രണ്ടാനകൾ തീറ്റ തേടി വന്നു. അതേ സമയം ദൗത്യ സംഘത്തിന്റെ പരിശോധനയും നിരീക്ഷണവും പുരോഗമിക്കുകയാണ്. ഡ്രോൺ ഉപയോഗിച്ച് രാത്രിയിൽ കാടുകളിൽ ആനകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന പ്രവർത്തിയും പുരോഗമിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL