പുതുക്കാട് : പുലക്കാട്ടുകര സ്വദേശിയായ രേഷ് ബാബുവിന്റെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് കുടുംബത്തിന്റെ പരാതി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ,മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകി. ബുദ്ധി വളർച്ച പ്രശ്‌നമുള്ള രേഷ് ബാബുവിനെതിരെ കഴിഞ്ഞമാസം 17 ന് ആണ് കേസെടുത്ത് റിമാൻഡ് ചെയ്തത്. 26 ന് രേഷ് ബാബുവിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്.
അറസ്റ്റ് ചെയ്യുന്നതിന് മുൻപ് മകന് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്ന് അച്ഛൻ ബാബു പറഞ്ഞു. മർദ്ദനമാകാം മരണകാരണമെന്ന് സംശയിക്കുന്നു.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |