തൃശൂർ: വിവിധ ആവശ്യങ്ങളുമായി കാർഷിക സർവകലാശാലയിൽ കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി. കെ.എ.യു.ഇ.എ ജനറൽ സെക്രട്ടറി കെ.ആർ. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. അനീഷ് കുമാർ, ജനറൽ കൗൺസിൽ അംഗം എൻ. കൃഷ്ണദാസ്, സി. സുജാത, പി. വാസുദേവൻ, പി.കെ. നൗഷാദ്, പി.ബി. സുമേഷ് എന്നിവർ നേതൃത്വം നൽകി. സംഘടനകളുമായി ചർച്ച നടത്തി ജനറൽ സ്ഥലംമാറ്റം ഉത്തരവ് ഉടൻ പുറപ്പെടുവിക്കുക, ജീവനക്കാരുടെ പ്രമോഷൻ ഉത്തരവ് ഇറക്കുക, അന്തർ സർവകലാശാല സ്ഥലംമാറ്റം അനുഭവവേദ്യമാക്കുക, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |