പാവറട്ടി : വെങ്കിടങ്ങ് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പ്രധാന റോഡുകളിൽ ഇരുവശത്തുമായി കാട് പിടിച്ചു വളർന്നു നിൽക്കുന്ന പുല്ലും പൊന്തക്കാടുകളും വെട്ടി വൃത്തിയാക്കി മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ. ഇടിയഞ്ചിറ പാലം മുതൽ ആരംഭിക്കുന്ന രണ്ടാം വാർഡിന്റെ പ്രധാന റോഡുകളുടേയും ഇരു ഭാഗങ്ങളിലും വളർന്നു നിൽക്കുന്ന പുല്ലുകൾ വെട്ടി വൃത്തിയാക്കി കൊണ്ടാണ് തുടക്കം കുറിച്ചത്. മറ്റു വാർഡുകളിലേക്ക് കൂടി വരും ദിവസങ്ങളിൽ ഇത് വ്യാപിപ്പിക്കും. രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.കെ.ഹബീബ്, മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം.മുഹ്‌സിൻ മാസ്റ്റർ, സെക്രട്ടറി കെ.എച്ച്.കമറുദ്ധീൻ, ഷറഫുദ്ധീൻ മാട്ടുമ്മൽ, നബീൽ യൂസുഫ് എന്നിവർ നേതൃത്വ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |