വാടാനപ്പള്ളി: മർച്ചന്റ്സ് അസോസിയേഷൻ വാർഷികവും വ്യാപാരികളുടെയും ചുമട്ട് - പീടിക തൊഴിലാളികളുടെയും ഉന്നതവിജയം നേടിയ മക്കൾക്കുള്ള അവാർഡ് വിതരണവും ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അറക്കൽ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള മെമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. വാടാനപ്പിള്ളി യൂണിറ്റ് മെമ്പറും ആൾ ഇന്ത്യ വെറ്ററൻ അത്‌ലറ്റിക് ഗോൾഡ് മെഡലിസ്റ്റുമായ ലോഹിതാക്ഷനെ ചടങ്ങിൽ ആദരിച്ചു. മണലൂർ നിയോജക മണ്ഡലം ചെയർമാൻ റാഫേൽ, ജില്ലാ വനിതാ വിംഗ് പ്രസിഡന്റ് ഷൈന ജോർജ്, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് പ്രതീഷ് പോൾ, ബിനോയ്, ജോയ് മോൻ പള്ളിക്കുന്നത്, റഹ്മാബി അഷറഫ്, കെ.ജി. കൃഷ്ണമൂർത്തി, വി.ആർ. അരുണൻ, മൊയ്തീൻ ചാരുത എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |