SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

സി.പി.ഐ നേതാവ് സണ്ണി വടക്കൻ ചരമവാർഷിക ദിനാചരണം

വെങ്കിടങ്ങ്: സി.പി.ഐ നേതാവായിരുന്ന സണ്ണി വടക്കൻ ഒന്നാം ചരമവാർഷിക ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ തൊയക്കാവ് സെന്ററിലെ സ്മൃതി മണ്ഡപത്തിൽ രക്ത പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് എൻ.എസ്.എസ് ഹാളിൽ നടന്ന അനുസ്മരണ പൊതുയോഗം സി.പി.ഐ സംസ്ഥാന എക്‌സികുട്ടീവ് അംഗം കെ.കെ.വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബെന്നി ആന്റണി അദ്ധ്യക്ഷനായിരുന്നു. രാഗേഷ് കണിയാംപറമ്പിൽ, പി.കെ.കൃഷ്ണൻ, വി.ആർ.മനോജ്, പി.എസ്.ജയൻ, സി.ആർ.ദിലീപ്, എം.ആർ.മോഹനൻ, എൻ.കെ.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക് കെ.വി.വിനോദൻ, ഷാജി കാക്കശ്ശേരി, അഷറഫ് വലിയകത്ത്, സി.പി.ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL