തൃശൂർ: പെരിങ്ങാവ് ദേവസ്വം ശ്രീധന്വന്തരി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കോർപറേഷൻ പരിധിയിലുള്ള 15 മുതൽ 20 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി ഡോ. എൻ. മൃദുല മെമ്മോറിയൽ പൊതുവിജ്ഞാന പരീക്ഷ ജൂലായ് 12ന് രാവിലെ പത്തിന് പെരിങ്ങാവ് ശ്രീധന്വന്തരി ക്ഷേത്രം നടത്തും. പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം. പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്കുള്ള ക്യാഷ് പ്രൈസുകൾ ജൂലായ് 18ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ഡോ. എൻ. മൃദുല അനുസ്മരണച്ചടങ്ങിൽ സമ്മാനിക്കും. ജൂലായ് ഒന്നിന് വൈകിട്ട് ഏഴിന് മുൻപായി പെരിങ്ങാവ് ദേവസ്വം ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 9847760881, 9447223138.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |