SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

മിന്നൽച്ചുഴലിയിൽ കനത്ത നഷ്ടം

foto

ഒല്ലൂർ: ചൊവ്വാഴ്ച രാവിലെ മണ്ണുത്തി മേഖലയിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വെള്ളാനിക്കരയിലെ വെള്ളാനിശ്ശേരിയിൽ നാട്ടക്കൽ പത്മനാഭന്റെ ഓടിട്ട വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. പ്രദേശത്തെ വീടുകളിലെ മേൽക്കൂര ഷീറ്റുകൾ പറന്നതോടൊപ്പം പറമ്പുകളിലെ നിരവധി മരങ്ങളും കടപുഴകി വീണു. 3 വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണു.

നടത്തറ മേഖലയിലെ മുളയം, കൊഴുക്കുള്ളി, പൂച്ചട്ടി എന്നിവിടങ്ങളിലും കാറ്റ് സംഹാര താണ്ഡവമാടി. കൊഴുക്കുള്ളിയിലും നിരവധി ഷീറ്റുകൾ പറന്നുപോയപ്പോൾ റോഡിന് കുറുകെ നിരവധി മരങ്ങളും പത്തോളം വൈദ്യുതിത്തൂണുകളും ഒടിഞ്ഞ് വീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL