തൃശൂർ: നഗരത്തിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡുകളിലെ കുഴികൾ യഥാസമയം നികത്താൻ വാങ്ങിയ അത്യാധുനിക യന്ത്രം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. സമയാസമയം അറ്റകുറ്റപ്പണി നടത്തിയാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അമൃത് പദ്ധതിയുടെ ഒരു കോടിരൂപ ചെലവഴിച്ചാണ് പോത്‌ഹോള്ഡ റിപ്പയറിംഗ് മെഷിൻ വാങ്ങിയത്. മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കരോളി ജോഷ്വ, കെ. ഗോപാലകൃഷ്ണൻ, വിഭിത വാസു, പി. സുകുമാരൻ, സെക്രട്ടറി വി.പി. ഷിബു എന്നിവർ പങ്കെടുത്തു. ഷൈബി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |