SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

ശക്തമായ മഴയിൽ വീട് തകർന്നു

1

കൊടുങ്ങല്ലൂർ: കനത്ത മഴയിൽ വീട് തകർന്നു. വയോധിക ഉൾപ്പെടെയുള്ള വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു. മണ്ണാർത്താഴംചൂളിക്കടവിൽ നൗഷാദും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന ഓടുമേഞ്ഞ വീടാണ് തകർന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം നിലംപതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന നൗഷാദിന്റെ മാതാവും സഹോദരനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL