തൃശൂർ: ഖേത് ബചാവോ അഭിയാൻ ജില്ലാതല ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. കാർഷിക വികസന പദ്ധതികൾക്കുള്ള ഡിസ്ട്രിക്ട് എക്സ്റ്റൻഷൻ സെമിനാറും ഇതോടൊപ്പം നടന്നു. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മണ്ണ് സംരക്ഷണവും സുസ്ഥിര വളപ്രയോഗവും സംബന്ധിച്ച് ക്ലാസുകൾ, സംവാദങ്ങൾ, സാങ്കേതിക പ്രദർശനങ്ങൾ എന്നിവയും നടന്നു.
ഡോ. എം. പ്രഭാകർ അദ്ധ്യക്ഷനായി. കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. മേരി റെജിനി, ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ബിനു പി. ബോണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ നിബി ഫ്രാൻസിസ്, ആത്മ പ്രോജക്ട് ഡയറക്ടർ പി.എം. ജയകുമാർ, പുഴക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൻ. പ്രതീഷ് എന്നിവർ സംസാരിച്ചു. അഡ്വ. ബി. ഗോപാലകൃഷ്ണൻ, നിവേദിത സുബ്രഹ്മണ്യൻ, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |