തൃശൂർ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.എ. കൃഷ്ണൻ രചിച്ച 'വൃത്താന്തവൃത്തം' പുസ്തക പ്രകാശനം 15ന് രാവിലെ 9.30ന് തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും. മന്ത്രി രമേശ് ചെന്നിത്തല മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എസ്. സേതുമാധവന് നൽകി പ്രകാശനം ചെയ്യും. രാജൻ പല്ലൻ എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റിൻ, കൗൺസിലർ പൂർണിമ സുരേഷ് എന്നിവർ പങ്കെടുക്കും. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അദ്ധ്യക്ഷനാകും. സെക്രട്ടറി രഞ്ജിത് ബാലൻ സ്വാഗതം പറയും. സി.എ. കൃഷ്ണൻ മറുമൊഴി നടത്തും. ജോയിന്റ് സെക്രട്ടറി ബി. സതീഷ് നന്ദി പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |