തൃപ്രയാർ: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ (എൻ.ഇ.എസ്.) ഷൂട്ട് ഔട്ട് മത്സരവും പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കായികബോധവും ഫുട്ബാളിനോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഉദ്ഘാടനവും വേൾഡ് കപ്പ് പോസ്റ്റർ പ്രകാശനവും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീല സലീം നിർവഹിച്ചു. കായിക അദ്ധ്യാപകൻ വി. ശശിധരൻ മത്സരങ്ങൾ നിയന്ത്രിച്ചു. എൻ.സി.അനീജ, എം.വി. ലാഥിമോൾ, എൻ.ആർ.സ്മിത,എൻ.വി.സജിത, ലിജിന ജെയിൻ,വി.അപർണ്ണ,എം.ബി. ദീപ , ഹന്ന അമൽ,ടി.എസ്. അങ്കിത എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |