
മാള: വടക്കേ പൂപ്പത്തി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ 2025-26 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച ആറും ഏഴും വാർഡുകളിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'ആദരണീയം 2026' പരിപാടി 13ന് രാവിലെ 10ന് വടക്കെ പൂപ്പത്തി ഗുരുദേവ ഹാളിൽ നടക്കും. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് ഉദ്ഘാടനം നിർവഹിക്കും. വാർഡ് അംഗങ്ങളായ സി.എൻ. സുധാർജനൻ, ഗിരിജ വാമനൻ എന്നിവർ പ്രസംഗിക്കുമെന്ന് വായനശാല പ്രസിഡന്റ് സി.കെ. പുരുഷോത്തമനും സെക്രട്ടറി പി.എം. രാധാകൃഷ്ണനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |