SignIn
Kerala Kaumudi Online
Friday, 12 June 2026 6.32 AM IST

കലാമണ്ഡലം കൃഷ്ണകുമാറിന് പുരസ്‌കാരം

photo

അത്താണി: കലാമണ്ഡലം കൃഷ്ണകുമാറിന് കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരം. കെ.വി.കൊച്ചനിയൻ പുരസ്‌കാരം, മുകുന്ദരാജ അവാർഡ്, ലയൺസ് അവാർഡ്, നാട്യ നിപുണ അവാർഡ്, കുമ്മിണി അവാർഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.അവണൂർ പഞ്ചായത്തിലെ വെളപ്പായയിലാണ് താമസം. കഥകളിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രത്യേക പരിശീലനവും മദ്രാസ് അഡയാറിലെ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യത്തിൽ പരിശീലനവും സ്വന്തമാക്കി. കഥകളിയിൽ മടവൂർ വാസുദേവൻ നായരുടെ കളരിയിലായിരുന്നു തുടക്കം. അമ്പാടത്ത് അച്യുതൻ നായർ, മാണിക്കത്ത് ഗൗരി അമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സ്മിത. മക്കൾ: ഹരികൃഷ്ണൻ, ശ്രീലക്ഷ്മി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL