SignIn
Kerala Kaumudi Online
Sunday, 14 June 2026 3.15 AM IST

എം.എൽ.എ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

photo

കയ്പമംഗലം: മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എം.എൽ.എ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് എന്നീ പൊതുവിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർക്കും എൽ.എസ്.എസ് , യു.എസ്.എസ്, എൻ.എം.എം.എസ് നേടിയ കുട്ടികൾക്കും അവാർഡ് പ്രഖ്യാപിച്ചു. സ്‌കൂളിലും പേര് കൊടുക്കാം. മണ്ഡലത്തിന് പുറത്ത് പഠിക്കുന്ന കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്‌പോട്ട് സൈസ് ഫോട്ടോയും അപേക്ഷയും 15ന് മുൻപായി എം.എൽ.എ ഓഫീസിലോ മതിലകം-കൊടുങ്ങല്ലൂർ ബി.ആർ.സിയിലോ എത്തിക്കാം. 26 ന് മതിലകം സാൻജോ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്നും കെ.കെ. വത്സരാജ് എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL