
മാള: ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം 15ന് രാവിലെ 9.30ന് മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടക്കും. യുവജനക്ഷേമകായിക വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് മുഖ്യാതിഥിയായിരിക്കും. സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും പൊതുഗതാഗത സംവിധാനത്തിന്റെ പ്രയോജനം കൂടുതൽ വനിതകളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വിവിധ ജനപ്രതിനിധികളും പ്രമുഖരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |