SignIn
Kerala Kaumudi Online
Sunday, 26 July 2026 12.35 PM IST

സി.എഫ്.ജോർജ് മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

പാവറട്ടി: പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.എഫ്.ജോർജ് മാസ്റ്ററുടെ ഓർമ്മയ്ക്കായി ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ അഞ്ചാമത് സി.എഫ്.ജോർജ് മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ നേരിട്ടോ മറ്റൊരാളുടെ പേര് നിർദ്ദേശിക്കുകയോ ചെയ്യാം. അപേക്ഷകർ തൃശൂർ ജില്ലക്കാരായിരിക്കണം. പരിസ്ഥിതി, വിദ്യഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളിലേതെങ്കിലും ഒന്നിൽ പ്രവർത്തിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുക. 5000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷകൾ ജൂൺ 20ന് കിട്ടത്തക്ക വിധം മെയിൽ ചെയ്യുക. വിലാസം: devasuryavilakkattupadam@gmail.com ഫോൺ : 9746287696

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL