SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

മുണ്ടത്തിക്കോട് ദുരന്തം: നിയമനടപടിക്ക്

1

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം സർക്കാർ സംവിധാനത്തിന്റെ പരാജയമാണെന്ന് ആരോപിച്ച് പൊതു പ്രവർത്തകൻ നിയമനടപടിക്ക്. ആന്റോ ഡി. ഒല്ലൂക്കാരൻ വടക്കാഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ്‌കോടതിയിൽ ഹർജി ഫയൽ ചെയ്തത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒയോട് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. അഡ്വ. ബേബി പി.ആന്റണി ഹാജരായി. കൊച്ചി എക്‌സ്‌പ്ലോസീവ് സേഫ്ടി ഓഫീസർ ദീപക് കുമാർ, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, മുൻ വില്ലേജ് ഓഫീസർ യാമിനി, കളക്ടർ ശിഖ സുരേന്ദ്രൻ, ഫയർ സ്‌റ്റേഷൻ മുൻ ഓഫീസർ ടി.കെ. നിധീഷ്, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ: എം. സുജിത്ത് എന്നിവരാണ് എതിർകക്ഷികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL