SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

കെ.കെ. അംബുജാക്ഷൻ പുരസ്‌കാരം പി. രാമൻകുട്ടിക്ക്

ramankutty

കൊടുങ്ങല്ലൂർ: സാംസ്‌കാരിക പ്രവർത്തകൻ നും കെ.കെ. അംബുജാക്ഷന്റെ പേരിൽ അനുസ്മരണ സമിതി ഏർപ്പെടുത്തിയ 2026ലെ പുരസ്‌കാരം പി. രാമൻകുട്ടിക്ക്. എൻജിനീയറിംഗ് ബിരുദത്തിന് ശേഷം ബോംബെയിൽ മറൈൻ എൻജിനിയറായ രാമൻകുട്ടി, നാട്ടിലെത്തി വസ്ത്രവ്യാപാര മേഖലയിൽ സജീവമായി. കൊടുങ്ങല്ലൂർ ടൗൺ കോ- ഓപറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ, വൈസ് ചെയർമാൻ, ചെയർമാൻ, മെഡികെയർ ആശുപത്രി ചെയർമാൻ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് വിശ്രമജീവിതത്തിലാണ്. കൊടുങ്ങല്ലൂരിൽ 28ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് അനുസ്മരണ സമിതി ചെയർമാൻ അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത്, കൺവീനർ സി.എസ്. തിലകൻ, ട്രഷറർ കിഷോർ ബാബു എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL