SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

നവോമിയുടെ കുടുംബത്തെ സാന്ത്വനിപ്പിച്ച് മന്ത്രി ജെനീഷ്

1

തൃശൂർ: വാളകത്തുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച തൃശൂർ സ്വദേശി നവോമിയുടെ ബന്ധുക്കളെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി മന്ത്രി ഒ.ജെ. ജനീഷ് ആശ്വസിപ്പിച്ചു. പിതാവ് വിൻസെന്റ്, സഹോദരന്റെ മകൻ സിജോ, അമ്മയുടെ സഹോദരൻ, വിൻസെന്റിന്റെ സഹോദരങ്ങൾ എന്നിവരാണ് ഉണ്ടായിരുന്നത്. ഏറ്റവും സങ്കടകരമായ നിമിഷത്തിലും മകളിലൂടെ ആറു പേർക്ക് പുതുജീവൻ നൽകാൻ തീരുമാനിച്ചതിൽ നവമിയുടെ പിതാവിനോട് മന്ത്രി നന്ദി പറഞ്ഞു. അവയവദാന നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ഇടപെട്ടിരുന്നു. അമ്മയ്ക്കും അനിയനും ഒപ്പം പുതിയ ജോലിയിൽ പ്രവേശിക്കാൻ തിരുവനന്തപുരത്തേക്ക് പോകവേയാണ് നവോമി അപകടത്തിൽപ്പെട്ടത്. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഹൃദയവാൽവ്, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL