SignIn
Kerala Kaumudi Online
Wednesday, 01 July 2026 6.22 AM IST

റംബൂട്ടാനെ അടുത്തറിയാൻ ഓസ്‌ട്രേലിയൻ എം.പി

rambootan

ചാലക്കുടി: ഓസ്‌ട്രേലിയൻ എം.പിയും മുൻമന്ത്രിയും ലിബറൽ പാർട്ടി പാർലമെന്റ് കാര്യസമിതി ചെയർമാനുമായ ഡേവിഡ് ഹോഡ്‌ജെറ്റ് പരിയാരത്ത് റംബൂട്ടാൻ മാങ്കോസ്റ്റിൻ തോട്ടങ്ങൾ സന്ദർശിക്കാനെത്തി. വലിയ തോട്ടങ്ങൾ സന്ദർശിച്ച അദ്ദേഹം കർഷകരുമായി സംവാദിക്കുകയും ചെയ്തു. കണ്ണംമ്പിള്ളി തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ് സന്ദർശിച്ചത്. കേരളത്തിൽ നിന്ന് റംബൂട്ടാൻ കയറ്റുമതി ചെയ്യുന്ന കാര്യം ഓസ്‌ട്രേലിയൻ പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം കർഷകർ ഉറപ്പ് നൽകി. ഓസ്‌ട്രേലിയയിൽ റംബൂട്ടാന് വലിയ വിലയാണ്. നിലവിൽ കേരളത്തിൽ നിന്ന് കയറ്റുമതിയില്ല. അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസം, ടൂറിസം, കാർഷിക മേഖലകളിൽ ഇരു രാജ്യങ്ങൾക്കും ഗുണകരമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലിയുടെയും പൊയ്യ സി.എഫ്.ഐ ലോ കോളേജ് മാനേജ്‌മെന്റിന്റെയും ക്ഷണപ്രകാരമാണ് ഡേവിഡ് ഹോഡ്‌ജെറ്റ്
കേരളം സന്ദർശിച്ചത്.
കേരള റംബുട്ടാൻ ആൻഡ് മാങ്കോസ്റ്റീൻ ഫാർമേഴ്‌സ് അസോസിയേഷനും ആർ.ജെ.ഡിയും ചേർന്ന് അദ്ദേഹത്തിന്
പരിയാരത്ത് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ്, വൈസ് പ്രസിഡന്റ് ജിപ്‌സി ജെയ്റ്റ്‌സ്, ജില്ലാ പഞ്ചായത്തംഗം ഡാർളി പോൾസൺ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മേറേലി, കേരള റംബൂട്ടാൻ ആൻഡ് മാങ്കോസ്റ്റ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.വി. ഷാജു, വൈസ് പ്രസിഡന്റ് റോയ് തക്കേക്കര, ജിന്നറ്റ് മാത്യു, കോളേജ് മാനേജർ പി.ജെ.മാത്യു, ജോർജ് വി.ഐനിക്കൽ, പോൾ പുല്ലൻ, ഡേവീസ് കണ്ണംമ്പിള്ളി,എ.എൽ.കൊച്ചപ്പൻ, ഡേവിസ് താക്കോൽക്കാരൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL