
തൃശൂർ: പൊലീസ് സ്മൃതി ദിനം, രാഷ്ട്രീയ ഏകതാ ദിവസ് എന്നിവയുടെ ഭാഗമായി തൃശൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. തൃശൂർ സിറ്റി പൊലീസ് ട്രെയ്‌നിംഗ് സെന്ററിൽ 'രാഷ്ട്രനിർമ്മാണത്തിൽ പൊലീസ് വഹിക്കുന്ന പങ്ക്' എന്ന വിഷയത്തിലായിരുന്നു മത്സരം. ഉപന്യാസ മത്സരത്തിന്റെ ഉദ്ഘാടനം തൃശൂർ സിറ്റി ഡി.സി.ആർ.ബി. എ.സി.പി. വർഗീസ് അലക്‌സാണ്ടർ നിർവഹിച്ചു. തൃശൂർ സിറ്റി സോഷ്യൽ പൊലീസിംഗ് വിഭാഗം അസിസ്റ്റന്റ് നോഡൽ ഓഫീസർ ജ്യോതിസ് തോമസ്, നാർക്കോട്ടിക് സെൽ എ.എസ്.ഐ. സനീഷ് ബാബു എന്നിവർ സംസാരിച്ചു. 62 വിദ്യാർത്ഥികൾ പങ്കെടുത്തു. സൈബർ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |