SignIn
Kerala Kaumudi Online
Friday, 30 October 2026 5.33 AM IST

കിണറ്റിൽ കുടുങ്ങി കുട്ടിക്കൊമ്പൻ; മണ്ണിട്ട് വഴിയൊരുക്കി രക്ഷാദൗത്യം!

anakutti
കിണറ്റില്‍് വീണ ആന കുട്ടി

വെള്ളിക്കുളങ്ങര: കിണറ്റിൽ വീണ കുട്ടിക്കൊമ്പന് രക്ഷകരായി വനപാലകർ. ഹാരിസൺ മലയാളം കമ്പനിയുടെ പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ പഴയ ആശുപത്രിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ ആനക്കുട്ടിയെ യന്ത്രസഹായത്തോടെയാണ് കരയ്‌ക്കെത്തിച്ചത്. നാല് വയസ്സോളം പ്രായമുള്ള കുട്ടിക്കൊമ്പനാണ് കഴിഞ്ഞ രാത്രി കിണറ്റിൽ അകപ്പെട്ടത്.
കഴിഞ്ഞ ദിവസം പതിഞ്ചോളം ആനകളടങ്ങിയ കൂട്ടം പ്രദേശത്തുണ്ടായിരുന്നതായി തോട്ടം തൊഴിലാളികളും വനപാലകരും പറഞ്ഞു. ഈ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാനയാകാം കിണറ്റിൽ വീണതെന്നാണ് കരുതുന്നത്. രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് കിണറ്റിൽ ആനക്കുട്ടിയെ കണ്ടെത്തിയത്. വനപാലകർ കിണറ്റിലേക്ക് മണ്ണിറക്കി പുറത്തേക്ക് വഴിയൊരുക്കി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രക്ഷാദൗത്യം പൂർത്തിയായത്. കുട്ടിയാനയുടെ ഒരു കൊമ്പ് ഒടിഞ്ഞ നിലയിലായിരുന്നു. വനത്തിൽവച്ച് ഒടിഞ്ഞതാകാമെന്നാണ് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL