തൃശൂർ: സ്തനാർബുദ പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി തൃശൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ (ടോഗ്സ്) ആഭിമുഖ്യത്തിൽ 'കാൻവോക്ക്' വാക്കത്തൺ സംഘടിപ്പിച്ചു. വാക്കത്തണിന്റെ ഫ്ളാഗ് ഒഫ് മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. ഗൈനക്കോളജി വിദഗ്ദ്ധരും നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും അടക്കം 800ഓളം പേർ മൂന്ന് കിലോമീറ്റർ വാക്കത്തണിൽ പങ്കെടുത്തു. സമാപന സമ്മേളനം നടി ലെന ഉദ്ഘാടനം ചെയ്തു. ഡോ. നീത ജോർജ് അദ്ധ്യക്ഷയായി. ഡോ. വി.പി. പൈലി, ഡോ. സി.ആർ. രശ്മി, ഡോ. എം. വേണുഗോപാൽ, ഡോ. പ്രമീളാ മേനോൻ, ഡോ. എം. ദീപ്തി, ഡോ. ബി. വിപിൻ, ഡോ. സറീന ഗിൽവാസ്, ഡോ. സപ്ന ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |