തൃശൂർ: വിമല കോളേജ് ഹോം സയൻസ് വിഭാഗവും നാഷണൽ അക്കാഡമി ഒഫ് സയൻസസ് (ഇന്ത്യ) കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'സുസ്ഥിര ഭക്ഷ്യ സംവിധാനം 2026: നൂതന സംസ്‌കരണത്തിലൂടെയും ഭക്ഷ്യയോഗ്യമായ പാക്കേജിംഗിലൂടെയും സുരക്ഷ ഉറപ്പാക്കൽ' ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. കേരള കാർഷിക സർവകലാശാലയിലെ ഡോ. കെ.പി. സുധീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സി. ബീന ജോസ് അദ്ധ്യക്ഷയായി. ഡോ. തോമസ് റൂബി മറിയാമ്മ സ്വാഗതം പറഞ്ഞു. ആഗോള ഭക്ഷ്യസുരക്ഷാ ചട്ടക്കൂടുകൾ, നൂതന ഭക്ഷ്യസംസ്‌കരണം, സുസ്ഥിര ഭക്ഷ്യവ്യവസായ രീതികൾ എന്നിവയിൽ വിദഗ്ധ പ്രഭാഷണങ്ങളും പ്രബന്ധാവതരണങ്ങളും നടക്കും. സെമിനാർ ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |