SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സമ്മേളനം

photo

തൃശൂർ: കേരള സംസ്ഥാന ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം തൃശൂർ അഴീക്കോടൻ സ്മാരക ഹാളിൽ നാളെ നടക്കും. 10.05ന് പ്രസിഡന്റ് കെ. മനോഹരൻ പതാക ഉയർത്തും. രാവിലെ 10.30ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജ്വല്ലറി വർക്ക്‌ഷോപ്പുകളിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തി തൊഴിൽ നിയമങ്ങൾ കർശനമാക്കുക, ബാങ്കുകളിലെ ഗോൾഡ് അപ്രൈസർമാർക്ക് സ്ഥിരനിയമനവും മിനിമം കൂലിയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. കെ. മനോഹരൻ അദ്ധ്യക്ഷനാകും. എം.കെ. കണ്ണൻ,പി.കെ. ഷാജൻ തുടങ്ങിയവർ സംസാരിക്കുമെന്ന് വി.പി. സോമസുന്ദരൻ, പി.കെ. ഷാജൻ, കെ.ബി. സുകുമാരൻ, പി.ബി. സുരേന്ദ്രൻ, സി.എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL