SignIn
Kerala Kaumudi Online
Friday, 30 October 2026 5.33 AM IST

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നവംബർ 24ന്

photo

തൃശൂർ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നവംബർ 24ന് നടക്കും. പുലർച്ചെ നാല് മുതലുള്ള വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 9ന് മണിക്കുട്ടൻ നമ്പൂതിരി കെടാവിളക്കിലേക്ക് ദീപം പകരും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാർത്തിക സ്തംഭത്തിൽ മുൻ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് അഗ്‌നി തെളിക്കുമെന്ന് മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, അജിത്ത് കുമാർ പിഷാരത്ത്, പി.കെ. സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL