SignIn
Kerala Kaumudi Online
Friday, 30 October 2026 5.33 AM IST

ലൈബ്രേറിയന്മാരുടെ കൂട്ടായ്മ 'പ്രോലിബ്' രൂപീകരിച്ചു

photo

തൃശൂർ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ലൈബ്രറികളിലെ ലൈബ്രേറിയന്മാരുടെ പ്രൊഫഷണൽ കൂട്ടായ്മയായ 'പ്രൊഫഷണൽ ഓർഗനൈസേഷൻ ഫൊർ എൽ.എസ്.ജി.ഡി ലൈബ്രേറിയൻസ്' (പ്രോലിബ്) രൂപീകരിച്ചു. അമലാ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ചീഫ് ലൈബ്രേറിയനും മുൻ കാർഷിക സർവകലാശാല ലൈബ്രേറിയനുമായ പ്രൊഫ. ഡോ. എ.ടി. ഫ്രാൻസിസ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘടനയുടെ ഭരണഘടനയും ബൈലോയും അംഗീകരിക്കുകയും 15 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ബിനോയ് മാത്യു (പ്രസിഡന്റ്), പ്രിയദർശിനി വി. (ജനറൽ സെക്രട്ടറി), ഷൈജു എസ്. (വൈസ് പ്രസിഡന്റ്), രഘുനാഥൻ പി. വി. (ജോയിന്റ് സെക്രട്ടറി), മിനി ടി. എൻ. (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL