SignIn
Kerala Kaumudi Online
Saturday, 24 October 2026 7.35 AM IST

വി.കെ നാരായണ ഭട്ടതിരി പുരസ്‌കാരം ഡോ.കെ.ജി പൗലോസിന് സമ്മാനിച്ചു

1
വി.കെ.നാരായണ ഭട്ടതിരി പുരസ്കാരം ഡോ.കെ.ജി.പൗലോസിന് സമ്മാനിക്കുന്നു


വടക്കാഞ്ചേരി: ശ്രീ കേരള വർമ്മ പബ്ലിക് ലൈബ്രറി, വി.കെ നാരായണ ഭട്ടതിരി ട്രസ്റ്റുമായി ചേർന്ന് നൽകുന്ന വി.കെ നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം പണ്ഡിതനും കലാമണ്ഡലം കൽപ്പിത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ.ജി പൗലോസിന് സമ്മാനിച്ചു. സംസ്‌കൃത ഭാഷയിലെ ലാവണ്യത്തെ ഉൾകൊണ്ട് നാട്യശാസ്ത്രത്തെ മുൻനിർത്തി രംഗ പാരമ്പര്യത്തെ വ്യാഖ്യാനിക്കുകവഴി കൂടിയാട്ടത്തിന് ലോകശ്രദ്ധ ലഭ്യമാക്കിയ പണ്ഡിതനാണ് കെ.ജി പൗലോസെന്ന് പുരസ്‌കാര സമർപ്പണം നിർവ്വഹിച്ച് കലാപണ്ഡിതൻ പ്രൊഫ. വിജയകുമാർ മേനോൻ അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് വി.മുരളി അദ്ധ്യക്ഷനായി. അറിവ് സ്വീകരിക്കുന്നതിനുള്ള തുറന്ന മനസ്സിന്റെ ഉടമയായിരുന്നു ഭട്ടതിരി എന്ന് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ വിശ്വമുഖ്യ സംയോജകൻ വാചസ്പതി പ. നന്ദകുമാർ പറഞ്ഞു. പാണ്ഡിത്യം സമൂഹത്തിന് വേണ്ടി വിനിയോഗിച്ച ഭട്ടതിരിപ്പാടിന് പരിഭാഷയല്ല വ്യാഖ്യാനമാണ് വേദത്തിന്റെ ഓജസ്സ് എന്ന തിരിച്ചറിവുണ്ടായിരുന്നുവെന്ന് അവാർഡ് സ്വീകരിച്ച് ഡോ.കെ.ജി പൗലോസ് പറഞ്ഞു. പ്രൊഫ. സാധു പത്മനാഭൻ, സംസ്‌കൃത പ്രചാരക ഡോ. വന്ദന, ലൈബ്രറി സെക്രട്ടറി ജി. സത്യൻ, വൈസ് പ്രസിഡന്റ് ലിസി കോര തുടങ്ങിയവർ പ്രസംഗിച്ചു.

വി.കെ നാരായണ ഭട്ടതിരി പുരസ്‌കാരം ഡോ.കെ.ജി പൗലോസിന് സമ്മാനിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL