SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.23 AM IST

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും വീട്ടമ്മ അൽഭൂതകരമായി രക്ഷപ്പെട്ടു

jubi
കാട്ടാനയുടെ ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ ജൂബി

സുൽത്താൻ ബത്തേരി: സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് അൽഭുതകരമായി രക്ഷപ്പെട്ടു. വടക്കനാട് പള്ളിവയൽ പുന്നശ്ശേരി ജൂബി (40) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ അഞ്ചരയോടുകൂടി പച്ചാടി താമരക്കുളത്തിന് സമീപം വെച്ചായിരുന്നു സംഭവം.

പുലർച്ചെ ജോലിയ്ക്ക് സുൽത്താൻ ബത്തേരിയിലേയ്ക്ക്പോവുകയായിരുന്ന ജൂബിയെ താമരക്കുളത്ത് റോഡിൽ നിലയുറപ്പിച്ച കാട്ടാന തുമ്പിക്കൈകൊണ്ട് സ്കൂട്ടിയ്ക്ക് തട്ടുകയായിരുന്നു. സ്കൂട്ടിയോട്കൂടി മറിഞ്ഞ് വീണ ജൂബി എഴുന്നേൽക്കാൻ പറ്റാത്തവിധം വണ്ടിയോട്കൂടി ആനയുടെ കാലുകൾക്കിടയിലായി. ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പിന്റെ ജീപ്പ്അതുവഴിവന്നതോടെ ആന പിൻതിരിഞ്ഞു. വനപാലകർ കാട്ടാനയെ ഓടിച്ച് വിട്ടശേഷം വീട്ടമ്മയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റു.

' ആക്രമണ സ്വഭാവത്തോടെ നിലയുറപ്പിച്ച ആനയുടെ കാലുകൾക്കിടയിലേയ്ക്കായിരുന്നു വീണത്. ഭയംകാരണം ശബ്ദിക്കാൻപോലും സാധിച്ചില്ല. കാട്ടാന വീണ്ടും ആക്രമിക്കാൻ മുതിർന്നപ്പോൾ എല്ലാം കഴിഞ്ഞുവെന്ന കരുതി അനങ്ങാതെ കമഴ്ന്ന് കിടന്നു ഈസമയം വനംവകുപ്പിന്റെ വാഹനമെത്തിയത് ' ജൂലി

പച്ചാടി വടക്കനാട് ഭാഗത്ത്

കാട്ടാന ശല്യം രൂക്ഷം

സുൽത്താൻ ബത്തേരി: പച്ചടി -വടക്കനാട് പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ് നേരത്തെ ഇരുട്ട് വീണാൽ മാത്രമായിരുന്നു കാട്ടാനകൾ കാടിറങ്ങി ജനവാസകേന്ദ്രത്തിലെത്തുമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നത്. ആറ് മാസം മുമ്പാണ് യുവ കർഷകനെ പച്ചാടിയിൽ സ്വന്തം കൃഷിയിടത്തിൽവെച്ച് കാട്ടാന കൊലപ്പെടുത്തിയത്. ആഴ്ചകൾക്ക് മുമ്പ് പകൽ വീട്ടിക്കുറ്റിയിൽ ക്ഷീര കർഷകനെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പച്ചാടിയുടെയും വടക്കനാടിന്റെയും സമീപ പ്രദേശങ്ങളാണ് വീട്ടിക്കുറ്റിയും വള്ളുവാടിയുമെല്ലാം. ഈ പ്രദേശങ്ങളിലെല്ലാം കാട്ടാന ശല്യം അതിരൂക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL