SignIn
Kerala Kaumudi Online
Sunday, 09 August 2026 8.11 PM IST

ഗുണ്ടൽപേട്ടയിലേക്കുള്ള പ്രിയദർശിനിയിൽ കയറാൻ സ്ത്രീകളുടെ തിരക്ക്

priya
ബത്തേരി ബസ് സ്റ്റാൻ്റിൽ ഗുണ്ടൽപേട്ടയ്ക്കുള്ള ബസിൽ കയറുന്നതിനായി എത്തിയ സ്ത്രീകളുടെ തിരക്ക്

സുൽത്താൻ ബത്തേരി: കർണാടകയിലെ ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാനും പൂക്കളും മുന്തിരിത്തോട്ടങ്ങളും കാണാനുമായി പ്രിയദർശിനിയിൽ സ്ത്രീകളുടെ തിരക്ക്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് സർവീസ് നടത്തുന്ന അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിലാണ് യാത്രക്കാരുടെ തിരക്ക്. ഗുണ്ടൽപേട്ടയ്ക്ക് പോകുന്നതിനായി നിരവധി പേരാണ് ഒഴിവ് ദിനത്തിൽ ബത്തേരി ബസ് സ്റ്റാന്റിൽ ബസ് കയറാനായി എത്തുന്നത്. കർണാടകയിലെ വിവിധ ഗ്രാമങ്ങളിൽ പൂന്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമാണ് യാത്രക്കാരെ ആകർഷിക്കുന്നത്. വയനാട്ടിൽ നിന്ന് എളുപ്പത്തിൽ കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് എത്താൻ കഴിയുന്നതും കുറഞ്ഞ ചെലവിലുള്ള യാത്രാസൗകര്യവുമാണ് പ്രിയദർശിനി സർവീസിന്റെ പ്രധാന ആകർഷണം.സ്ത്രീകൾക്ക് സൗജന്യയാത്രയുമാണ്. പൂക്കളുടെ കൃഷിയിടങ്ങളും മുന്തിരിത്തോട്ടങ്ങളും കാണാനും ചിത്രങ്ങൾ പകർത്താനും കുടുംബസമേതവും കൂട്ടമായും നിരവധി പേരാണ് ദിവസേന പ്രിയദർശിനിയിൽ യാത്ര ചെയ്യുന്നത്. യാത്രയ്ക്കിടെ കർണാടക ഗ്രാമങ്ങളുടെ പ്രകൃതിഭംഗി ആസ്വദിക്കാനും സാധിക്കുന്നതിനാൽ സർവീസിന് ഇപ്പോൾ കൂടുതൽ ജനപ്രീതി ലഭിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL