SignIn
Kerala Kaumudi Online
Monday, 21 September 2026 8.27 PM IST

യു.എഫ്.പി.എ മേപ്പാടിയിൽ നിർമിച്ച ബഡ്സ് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 29 ന്

kettidam-
യു.എഫ്.പി.എ മേപ്പാടിയിൽ നിർമിച്ച ബഡ്സ് സ്‌കൂൾ കെട്ടിടം

കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കർഷകരുടെ സംഘടനയായ യു.എഫ്.പി.എ മേപ്പാടിയിൽ നിർമിച്ച ബഡ്സ് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 29 ന് നടക്കും. മുണ്ടക്കൈ ഉരുൾ ദുരന്ത പുനരധിവാസത്തിന്റെ ഭാഗമായാണ് 40 ലക്ഷം രൂപ ചെലവിൽ യുണൈറ്റഡ് ഫാർമേഴ്സ് അസോസിയേഷൻ ബഡ്സ് സ്‌കൂളിന് കെട്ടിടം നിർമിച്ചത്. 2024 ജൂലൈ 30ന് ഉണ്ടായ മുണ്ടക്കൈ ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മറുനാടൻ കർഷക സംഘടനയായ യു.എഫ്.പി.എ മേപ്പാടി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂളിന് കെട്ടിടം നിർമിച്ചു നൽകാൻ തീരുമാനിച്ചത്. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് കെട്ടിടം ഉദ്ഘാടനം ചെയ്യും. യു.എഫ്.പി.എ ദേശീയ ചെയർമാൻ സാബു ചടങ്ങിൽ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. യു.എഫ്.പി.എ നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ ഉദ്ഘാടനവും, കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾ ദുരന്തത്തിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽദാനവും ചടങ്ങിൽ നടക്കും. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരുടെ കൂട്ടായ്മയാണിത്. സംഘടനാ പ്രവർത്തനത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന സംഘടനയാണ് യു.എഫ്.പി.എ. വാർത്താസമ്മേളനത്തിൽ ദേശീയ ചെയർമാൻ സാബു കണിയാംപറമ്പിൽ, ജനറൽ കൺവീനർ ജോബിൻ ജോസ് പാറപ്പുറം, ട്രഷറർ അജി കുര്യൻ, ഹൃദയപൂർവം പദ്ധതി ചെയർമാൻ സിബി തോമസ്, അനൂപ് മാത്യു, എം.എസ്. സനിൽകുമാർ, കെ.ജെ. ഷിജു എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL