വൈത്തിരി: താമരശ്ശേരി ചുരത്തിലെ അനധികൃത പാർക്കിംഗ് തടയാൻ നടപടിയില്ല. വ്യൂ പോയിന്റിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ആണ് നിർത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ കാരണമാവുകയാണ്. വാഹന പാർക്കിംഗ് അനുവദനീയമല്ലാത്ത സ്ഥലത്ത് മണിക്കൂറുകളോളം വനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തിയിടുകയാണ്. വ്യൂ പോയിന്റിന് പുറമെ മറ്റ് വളവുകളിലും ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.
വനോദസഞ്ചാരികളുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുകയാണ്. വാഹന പാർക്കിംഗിന് കർശന നിയന്ത്രണമുള്ള മേഖലയിലാണ് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശം കൂടിയാണിത്. വ്യൂ പോയിന്റിൽ ആണ് കൂടുതൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത്. ലക്കിടി കവാടത്തിന് സമീപം വാഹനങ്ങൾ നിർത്തിയിട്ട് കാൽനടയായി ഇവിടെയെത്തുന്നതിന് യാതൊരുവിധ നിയന്ത്രണവുമില്ല. എന്നാൽ ചെറുതും വലുതുമായ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനു പോലും കാരണമാകുന്നത്. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ പിടികൂടുന്നതിന് ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ഉത്സവ സീസണുകളിൽ പോലും അനധികൃത പാർക്കിംഗ് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |