SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

ഗോകുൽ, ഗോൾ; ഗോൾഡ്

d

ദേശീയ ഗെയിംസ് ഫുട്ബാളിൽ കേരളത്തിന് സ്വർണം

ഫൈനലിൽ ഉത്തരാഖണ്ഡിനെ 1-0ത്തിന് തോൽപ്പിച്ചു

വിജയഗോൾ നേടിയത് 52-ാം മിനിട്ടിൽ ഗോകുൽ

ഹ​ൽ​ദ്വാ​നി​ ​:​ 28​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ലെ​ ​പു​രു​ഷ​ ​ഫു​ട്ബോ​ളി​ൽ​ ​പൊ​ന്ന​ണി​ഞ്ഞ് ​കേ​ര​ളം.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​ഉ​ത്ത​രാ​ഖ​ണ്ഡി​നെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​തോ​ൽ​പ്പി​ച്ചാ​ണ് ​കേ​ര​ളം​ ​സ്വ​ർ​ണ​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്.​ ​ഹ​ൽ​ദ്വാ​നി​യി​ലെ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​നി​റ​ഞ്ഞ​ ​ഗാ​ല​റി​യു​ടെ​ ​ആ​വേ​ശ​മേ​റ്റു​വാ​ങ്ങി​ ​ക​ളി​ച്ച​ ​ആ​തി​ഥേ​യ​ർ​ക്കെ​തി​രെ​ 52​-ാം​ ​മി​നി​ട്ടി​ൽ​ ​ഗോ​കു​ൽ​ ​പി.​വി​യു​ടെ​ ​ഗോ​ളി​ലൂ​ടെ​യാ​ണ് ​കേ​ര​ളം​ ​വി​ജ​യം​ ​ക​ണ്ട​ത്. 73-ാം മിനിട്ടിൽ കേരളത്തിന്റെ പ്രതിരോധ താരം സഫ്‌വാൻ ചുവപ്പ് കാർഡ് കണ്ടു. ആദ്യം റഫറി മഞ്ഞക്കാർഡാണ് നൽകിയതെങ്കിലും ലൈൻ റഫറിയുമായി സംസാരിച്ച ശേഷം ചുവപ്പ് നൽകുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കാറാകവെ ഉത്തരാഖണ്ഡിന്റെ ഷലീന്തർ സിംഗ് നഗിയും ചുവപ്പ് കണ്ടു.
ആ​ദ്യ​പ​കു​തി​യി​ൽ​ ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ചെ​ങ്കി​ലും​ ​ഫി​നി​ഷിം​ഗ് ​പി​ഴ​ച്ച​ ​കേ​ര​ളം​ ​ര​ണ്ടാം​ ​പ​കു​തി​ ​തു​ട​ങ്ങി​ ​ഏ​ഴാം​ ​മി​നി​ട്ടി​ൽ​ ​വ​ല​കു​ലു​ക്കി.​ ​പി​ന്നീ​ട് ​ആ​തി​ഥേ​യ​രു​ടെ​ ​തി​രി​ച്ചു​വ​ര​വി​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​സു​ന്ദ​ര​മാ​യി​ ​ത​ട​യി​ടു​ക​യും​ ​ചെ​യ്തു.​ 52​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​ട​തു​വിം​ഗി​ലൂ​ടെ​ ​ക​യ​റി​വ​ന്ന് ​പ്ര​തി​രോ​ധ​ത്തി​നെ​ ​ക​ബ​ളി​പ്പി​ച്ച് ​ആ​ദി​ൽ​ ​ന​ൽ​കി​യ​ ​ക്രോ​സ് ​വ​ല​തു​വിം​ഗി​ൽ​ ​നി​ന്ന് ​ഗോ​കു​ൽ​ ​ഗോ​ളാ​ക്കി​ ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​അ​വ​സാ​ന​സ​മ​യ​ത്ത് ​ര​ണ്ട് ​കോ​ർ​ണ​ർ​കി​ക്കു​ക​ൾ​ ​ഉ​ത്ത​രാ​ഖ​ണ്ഡി​ന് ​ല​ഭി​ച്ചെ​ങ്കി​ലും​ ​കേ​ര​ള​ ​ഗോ​ളി​ ​അ​ൽ​ക്കേ​ഷി​ന്റെ​ ​സ​മ​ർ​ത്ഥ​മാ​യ​ ​സേ​വു​ക​ൾ​ ​കേ​ര​ള​ത്തി​ന് ​തു​ണ​യാ​യി.

  • 1997ൽ ബംഗളൂരുവിൽ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വർണം നേടിയിരുന്നത്. 2022ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ വെള്ളി നേടിയപ്പോൾ ഗോവയിൽ വെങ്കലമാണ് ലഭിച്ചിരുന്നത്.
  • ആവേശകരമായ സെമിയിൽ അസാമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് കേരളം ഫൈനലിലെത്തിയിരുന്നത്. ഉത്തരാഖണ്ഡ് സെമിയിൽ ഡൽഹിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു.

പയ്യന്മാരുടെ പൊന്ന്

സന്തോഷ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പായ ടീമിന് പകരം യുവനിരയെയാണ് കേരളം ദേശീയ ഗെയിംസിൽ അണിനിരത്തിയത്. 20 വയസായിരുന്നു ടീമിന്റെ ശരാശരി പ്രായം. ചെറുപ്പക്കാരനായ ഷഫീഖ് ഹസനാണ് കോച്ച്.

ബംഗാളികളെ ഇറക്കി ഉത്തരാഖണ്ഡ്

ഇന്നലെ കേരളത്തിനെതിരായ ഫൈനലിൽ ഉത്തരാഖണ്ഡിനായി കളിക്കാനിറങ്ങിയവരിൽ ഭൂരിഭാഗവും ബംഗാൾ താരങ്ങളായിരുന്നു. ഫൈനലിന് മുമ്പ് നാല് ബംഗാളി താരങ്ങളെ ആതിഥേയർ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത് കേരളം ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.

കേ​ര​ള​ത്തി​ന് ​വേ​ണ്ട​ത് ​സ്പോ​ർ​ട്സ് ന​ഴ്സ​റി​ക​ൾ:​ ​സെ​ബാ​സ്റ്റ്യ​ൻ​ ​സേ​വ്യർ


ഉ​ത്ത​രാ​ഖ​ണ്ഡ് ​ദേ​ശീ​യ​ ​ഗെ​യിം​സി​ലെ​ ​കേ​ര​ള​ ​സം​ഘ​ത്തി​ന്റെ​ ​ചെ​ഫ് ​ഡി​ ​മി​ഷ​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​സേ​വ്യ​ർ​ ​
കേ​ര​ള​കൗ​മു​ദി​യോ​ട് ​സം​സാ​രി​ക്കു​ന്നു

ഞ​ങ്ങ​ളു​ടെ​ ​കാ​ല​ത്ത് ​അ​ത്‌​ല​റ്റി​ക്സി​ലും​ ​വോ​ളി​ബോ​ളി​ലും​ ​ഫു​ട്ബോ​ളി​ലു​മൊ​ക്കെ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​മ്പി​ൽ​ ​പ​കു​തി​യി​ലേ​റെ​യും​ ​മ​ല​യാ​ളി​ക​ളാ​യി​രി​ക്കും.​ ​ഇ​ന്ന്ഒ​ന്നോ​ ​ര​ണ്ടോ​ ​പേ​രി​ലൊ​തു​ങ്ങി​യി​രി​ക്കു​ന്നു.​ഈ​ ​രീ​തി​യി​ൽ​ ​പോ​യാ​ൽ​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ന​മ്മ​ൾ​ ​ഒ​ന്നു​മ​ല്ലാ​താ​കും.​-​ ​നീ​ന്ത​ലി​ലെ​ ​ആ​ദ്യ​ ​മ​ല​യാ​ളി​ ​ഒ​ളി​മ്പ്യ​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​സേ​വ്യ​ർ​ ​പ​റ​യു​ന്നു.
മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ ​കാ​യി​ക​രം​ഗ​ത്തി​ന് ​ന​ൽ​കു​ന്ന​ ​പ്രോ​ത്സാ​ഹ​നം​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കാ​ത്ത​താ​ണ് ​പി​ന്നാ​ക്കം​പോ​ക്കി​ന് ​കാ​ര​ണം.​ ​ത​മി​ഴ്നാ​ടും​ ​ക​ർ​ണാ​ട​ക​വു​മൊ​ക്കെ​ ​സ്റ്റേ​ഡി​യ​ങ്ങ​ളും​ ​നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളും​ ​ഉ​ൾ​പ്പ​ടെ​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ​ ​കാ​ട്ടു​ന്ന​ ​ജാ​ഗ്ര​ത​യാ​ണ് ​അ​വ​രു​ടെ​ ​കു​തി​പ്പി​ന് ​വ​ഴി​യൊ​രു​ക്കി​യ​ത്.​ ​ശ്ര​മി​ച്ചാ​ൽ​ ​കേ​ര​ള​ത്തി​നും​ ​ഇ​ത് ​സാ​ധി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.​ ​കേ​ര​ള​ത്തി​ലെ​ 140​ ​എം.​എ​ൽ.​എ​മാ​രും​ ​അ​വ​ര​വ​രു​ടെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഒ​രോ​ ​സ്പോ​ർ​ട്സ് ​ന​ഴ്സ​റി​ക​ൾ​ ​സ്ഥാ​പി​ച്ച് ​കാ​യി​ക​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ഇ​ൻ​ഡോ​ർ​ ​ഗെ​യി​മു​ക​ളും​ ​ചെ​റി​യ​ ​അ​ത്‌​ല​റ്റി​ക്സ് ​ട്രാ​ക്കും​ 25​ ​മീ​റ്റ​ർ​ ​നീ​ന്ത​ൽ​ക്കു​ള​മൊ​ക്കെ​യാ​യി​ ​ഒ​രു​ ​സ്പോ​ർ​ട്സ് ​കേ​ന്ദ്ര​മാ​ണ് ​സ്പോ​ർ​ട്സ് ​ന​ഴ്സ​റി​ ​എ​ന്ന​തു​കൊ​ണ്ട് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ഇ​വി​ടെ​ ​അ​ത​തു​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഉ​ള്ള​ ​ദേ​ശീ​യ​-​ ​അ​ന്ത​ർ​ദേ​ശീ​യ​ ​കാ​യി​ക​താ​ര​ങ്ങ​ളെ​ ​പ​രി​ശീ​ല​ക​രാ​ക്കാം.
ഒ​രു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ര​ണ്ട് ​കോ​ടി​ ​രൂ​പ​വ​ച്ചേ​ ​ചി​ല​വാ​കു​ക​യു​ള്ളൂ.​ ​പ​രി​ശീ​ലി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​നാ​മ​മാ​ത്ര​മാ​യ​ ​ഫീ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ​ ​പോ​ലും​ ​സ്പോ​ർ​ട്സ് ​ന​ഴ്സ​റി​ ​പ​രി​പാ​ലി​ക്കാ​നു​ള്ള​ത് ​ക​ണ്ടെ​ത്താം.​ ​മി​ക​വു​കാ​ട്ടു​ന്ന​ ​കു​ട്ടി​ക​ളെ​ ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ന്റേ​യോ​ ​സാ​യ്‌​യു​ടേ​യോ​ ​ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് ​മാ​റ്റാ​നാ​കും.​ ​ഒ​ളി​മ്പി​ക്സ് ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​കോ​ടി​ക​ൾ​ ​ചെ​ല​വി​ടു​ന്ന​തി​ന് ​പ​ക​രം​ ​ചെ​റി​യ​ ​കു​ട്ടി​ക​ളി​ൽ​നി​ന്ന് ​പ്ര​തി​ഭ​ക​ളെ​ ​ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും​ ​സെ​ബാ​സ്റ്റ്യ​ൻ​ ​സേ​വ്യ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ട്രാ​ക്കി​ലാ​കാ​ൻ​ ​കേ​ര​ളം
മു​ൻ​നി​ര​ ​താ​ര​ങ്ങ​ളി​ല്ലെ​ങ്കി​ലും​ ​ആ​ത്മ​വി​ശ്വാ​സം​ ​ചോ​രാ​തെ​ ​കേ​ര​ളം​ ​ഇ​ന്ന് ​ദേ​ശീ​യ​ ​ഗെ​യിം​സി​ലെ​ ​അ​ത്‌​ല​റ്റി​ക്സ് ​മ​ത്സ​ര​ങ്ങ​ൾ​ക്കി​റ​ങ്ങു​ന്നു.​ ​പ്ര​ധാ​ന​ ​വേ​ദി​യാ​യ​ ​ഡെ​റാ​ഡൂ​ൺ​ ​മ​ഹാ​റാ​ണ​ ​പ്ര​താ​പ് ​സിം​ഗ് ​സ്പോ​ർ​ട്സ് ​കോം​പ്ല​ക്‌​സി​ലെ​ ​ഗം​ഗാ​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​അ​ത്‌​ല​റ്റി​ക്സ് ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മാ​കു​ന്ന​ത്.​ ​ഗെ​യിം​സ് ​ഇ​ന​ത്തി​ലെ​ ​പ്ര​ധാ​ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ച്ച​പ്പോ​ൾ​ ​മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ൽ​ എട്ടാം സ്ഥാ​ന​ത്തു​ള്ള​ ​കേ​ര​ള​ത്തി​ന് ​ആ​ദ്യ​ ​അ​ഞ്ച് ​സ്ഥാ​ന​ത്തി​നു​ള്ളി​ലേ​ക്കെ​ത്ത​ണ​മെ​ങ്കി​ൽ​ ​അ​ത്‌​ല​റ്റി​ക്സി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചേ​ ​മ​തി​യാ​കൂ.
ഇ​ന്ന് ​രാ​വി​ലെ​ 10,​​000​ ​മീ​റ്റ​ർ​ ​മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ​ട്രാ​ക്ക് ​ഇ​വ​ന്റു​ക​ൾ​ക്ക് ​തു​ട​ക്ക​മാ​കു​ന്ന​ത്.​ ​
വ​നി​ത​ക​ളി​ൽ​ ​റീ​ബ​ ​അ​ന്ന​ ​ജോ​ർ​ജാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​കാ​ക്കാ​നി​റ​ങ്ങു​ന്ന​ത്.​ ​വ​നി​ത​ക​ളു​ടെ​ ​പോ​ൾ​വാ​ട്ടി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​മ​രി​യ​ ​ജെ​യ്സ​ണും​ ​കൃ​ഷ്ണ​ ​ര​ച​നു​മാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​ഇ​ന്ന​ത്തെ​ ​പ്ര​ധാ​ന​ ​മെ​ഡ​ൽ​പ്ര​തീ​ക്ഷ​ക​ൾ.​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​മീ​റ്റി​ൽ​ ​റെ​ക്കാ​ഡ് ​നേ​ടി​യ​ ​അ​നു​രാ​ഗ് ​സി.​വി​യാ​ണ് ​ഇ​ന്ന് ​മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​താ​രം.​
ഡി​സ്ക​സ് ​ത്രോ​യി​ൽ​ ​അ​ല​ക്സ് ​തോ​മ​സും​ ​ഇ​ന്ന് ​കേ​ര​ള​ത്തി​നാ​യി​ ​ഇ​റ​ങ്ങും.​ ​ഡെ​ക്കാ​ത്‌​ല​ണി​ന്റെ​ ​പ്രാ​ഥ​മി​ക​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഇ​ന്ന് ​തു​ട​ങ്ങും.​ ​എ​ൻ.​തൗ​ഫീ​ക്കാ​ണ് ​‌​ ​കേ​ര​ള​ത്തി​നാ​യി​ ​മ​ത്സ​രി​ക്കു​ന്ന​ത്.400​ ​മീ​റ്റ​റി​ന്റെ​ ​പ്രാ​ഥ​മി​ക​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​മ​നു​ ​ടി.​എ​സും​ ​സ്നേ​ഹ.​കെ​യും​ ​ഇ​ന്ന് ​ഇ​റ​ങ്ങു​ന്നു​ണ്ട്.

സീ​നി​യേ​ഴ്സി​ല്ല,​ ​കേ​ര​ളം തി​രി​ച്ചോ​ടു​മോ?

1.​ ​ഗോ​വ​യി​ൽ​ ​ന​ട​ന്ന​ ​ക​ഴി​ഞ്ഞ​ഗെ​യിം​സി​ൽ​ ​മൂ​ന്ന് ​സ്വ​ർ​ണ​വും​ ​നാ​ലു​ ​വെ​ള്ളി​യും​ ​ആ​റ് ​വെ​ങ്ക​ല​ങ്ങ​ളു​മ​ട​ക്കം​ 13​ ​മെ​ഡ​ലു​ക​ളാ​ണ് ​കേ​ര​ളം​ ​അ​ത്‌​ല​റ്റി​ക്സി​ൽ​ ​നേ​ടി​യി​രു​ന്ന​ത്.​ ​ഒ​ൻ​പ​തോ​ളം​ ​അ​ന്ത​ർ​ദേ​ശീ​യ​ ​താ​ര​ങ്ങ​ളു​ടെ​ ​പി​ന്മാ​റ്റം​ ​ഇ​ക്കു​റി​ ​ആ​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​തി​ന് ​തി​രി​ച്ച​ടി​യാ​യേ​ക്കും.
2.​ ​ഗോ​വ​യി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​വ​രി​ൽ​ ​ട്രി​പ്പി​ൾ​ ​ജ​മ്പ് ​താ​രം​ ​ഷീ​ന​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​സം​ഘ​ത്തി​ലു​ള്ള​ത്.​ ​ഓ​ഫ് ​സീ​സ​ണാ​യ​തി​നാ​ൽ​ ​ഷീ​ന​ ​പ​രി​ശീ​ല​നം​ ​തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ.​ ​
3.​ ​അ​ന്താ​രാ​ഷ്ട്ര​ ​താ​ര​ങ്ങ​ളാ​യ​ ​ശ്രീ​ശ​ങ്ക​ർ,​ ​മു​ഹ​മ്മ​ദ് ​അ​ന​സ്,​ ​മു​ഹ​മ്മ​ദ് ​അ​ജ്മ​ൽ,​ ​മു​ഹ​മ്മ​ദ് ​അ​നീ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​കാ​ട്ടാ​ത്ത​തും​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ആ​ൻ​സി​ ​സോ​ജ​ൻ​ ​സ​ർ​വീ​സ​സി​ലേ​ക്ക് ​മാ​റി​യ​തും​ ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ളെ​ ​മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​ന​സും​ ​ആ​ൻ​സി​യും​ ​ഗോ​വ​യി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​വ​രാ​ണ്.

നെ​റ്റ്‌​ബോ​ളി​ൽ റ​ഫ​റി​ ​ഒ​ത്തു​ക​ളി​ച്ചെ​ന്ന് ​കെ.​ഒ.എ
ട്ര​ഡീ​ഷ​ണ​ൽ​ ​നെ​​​റ്റ്‌​ബോ​ളി​ൽ​ ​ കൈക്കൂലി​ ​വാ​ങ്ങി​ ​റ​ഫ​റി​ ​ഒ​ത്തു​ക​ളി​ച്ചെ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ഒ.​എ​).​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​ ​സു​നി​ൽ​ ​കു​മാ​ർ​ ​ജി.​ടി.​സി.​സി​ക്ക് ​ന​ൽ​കി.​ ​
മ​ത്സ​രം​ ​ന​ട​ന്ന​ ​വേ​ദി​യി​ൽ​ ​കൃ​ത്യ​മാ​യ​ ​ക്യാ​മ​റ​ ​ക​വ​റേ​ജ് ​ഇ​ല്ലാ​യി​രു​ന്ന​തി​നാ​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.​വ​നി​താ​വി​ഭാ​ഗ​ത്തി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​എ​തി​രാ​ളി​ക​ളാ​യി​രു​ന്ന​ ​ഉ​ത്ത​രാ​ഖ​ണ്ഡി​ന്റെ​യും​ ​ഹ​രി​യാ​ന​യു​ടേ​യും​ ​ക​ളി​ക്കാ​രോ​ടു​ള്ള​ ​റ​ഫ​റി​മാ​രു​ടെ​ ​പെ​രു​മാ​​​റ്റ​വും​ ​തീ​രു​മാ​ന​ങ്ങ​ളും​ ​അ​വ​ർ​ക്ക് ​മ​ത്സ​ര​ത്തി​ൽ​ ​മു​ൻ​തൂ​ക്കം​ ​ന​ൽ​കു​ന്ന​ ​ത​ര​ത്തി​ലാ​യി​രു​ന്നു.​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ല​ ​സ​മ​യ​ങ്ങ​ളി​ലും​ ​ഈ​ ​ടീ​മു​ക​ൾ​വ​രു​ത്തു​ന്ന​ ​പി​ഴവുക​ൾ​ക്കും​ ​ഫൗ​ളു​ക​ൾ​ക്കും​ ​വി​സി​ൽ​ ​ചെ​യ്തി​ല്ല.​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ടെ​ക്നി​ക്ക​ൽ​ ​ഒ​ഫീ​ഷ്യ​ൽ​ ​മ​ത്സ​ര​ ​വേ​ദി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​
ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​കെ.​ഒ.​എ​ ​പ്ര​സി​ഡ​ന്റ് ​പ​രാ​തി​ ​ന​ൽ​ക്കി​യ​ത്.​ ​ഈ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ജി.​ടി.​സി.​സി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ന​ട​ത്തു​ക​യോ​ ​ഈ​ ​ഇ​നം​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ക​യോ​ ​വേ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, NATIONAL GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360