വാഷിംഗ്‌ടൺ: ഇറാൻ ഭീഷണിയെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽ നിന്ന് ഒരു ചെറിയ അമേരിക്കൻ സൈനിക വിമാനത്തിൽ കയറി രഹസ്യമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. നാറ്റോ യോഗത്തിൽ പങ്കെടുക്കാനാണ് തുർക്കി തലസ്ഥാനമായ അങ്കാരയിലേയ്ക്ക് ഖത്തർ നൽകിയ ബോയിംഗ് 747-8 വിമാനത്തിൽ ട്രംപ് പോയത്. എന്നാൽ ഇറാൻ ഭീഷണിയെത്തുടർന്ന് അതേ വിമാനത്തിൽതന്നെ മടങ്ങാതെ ട്രംപിനെ അമേരിക്കൻ നാവികസേനയുടെ സി-32എ എന്ന ചെറുവിമാനത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇറാനും തുർക്കിയും അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ്.
കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു സംഭവം. എയർപോർട്ടിലെ കാറ്ററിംഗ് ട്രക്കിൽ കയറ്റിയാണ് ട്രംപിനെ സി-32എ വിമാനത്തിലേയ്ക്ക് മാറ്റിയത്. പിന്നാലെ വിമാനം ട്രംപുമായി ബ്രിട്ടണിലേയ്ക്ക് പറക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരുമടങ്ങിയ വിമാനം ഇതിനുശേഷമാണ് തിരികെ പോയത്. ട്രംപ് ഇതിൽ തന്നെയുണ്ടെന്ന പ്രതീതിയുണ്ടാക്കാനായിരുന്നു ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും പഴയ വിമാനത്തിൽതന്നെ യാത്ര തുടർന്നത്. ഇവരോട് വിമാനത്തിന്റെ ജനാല തുറക്കരുതെന്നും നിർദേശം നൽകിയിരുന്നു. അതേസമയം, ട്രംപ് വലിയ വിമാനത്തിൽ നിന്ന് പുറത്തുവരുന്നതായുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ഖത്തർ സമ്മാനിച്ച ബോയിംഗ് 747-8 വിമാനത്തിന്റെ ആദ്യ വിദേശ യാത്രയായിരുന്നു തുർക്കിയിലേത്. കഴിഞ്ഞ വർഷമാണ് ഖത്തർ രാജകുടുംബം അമേരിക്കയ്ക്ക് വിമാനം സമ്മാനമായി നൽകിയത്. ഇതിനുശേഷം വിമാനം പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. അതേസമയം, മിസൈൽ പ്രതിരോധം ഉൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകൾ പുതിയ വിമാനത്തിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Reports say U.S. President Donald Trump was secretly moved from a Qatar-provided Boeing 747-8 to a smaller U.S. Navy C-32A aircraft while leaving Turkey, amid concerns over threats from Iran. Trump reportedly flew to Britain on the C-32A, while journalists and officials remained on the larger plane to maintain the appearance that he was aboard.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |